പഠനം - തൊഴിൽ സാധ്യതകൾ

പഠനം - തൊഴിൽ സാധ്യതകൾ
Aug 6, 2026 08:55 PM | By PointViews Editor

ടെണ്ടർ മാനന്തവാടി പട്ടികവർഗവികസന ഓഫീസിന് കീഴിൽ ആറളത്ത് പ്രവർത്തിച്ചുവരുന്ന ഗവ. ആശ്രമം സ്കൂളിൽ ശുദ്ധമായ കുടിവെള്ള ലഭ്യതക്ക് വേണ്ടി 3 വാട്ടർ പ്യൂരിഫയറുകളും ഒരു വാട്ടർ പ്യൂരിഫയർ പ്ലാൻറും സ്ഥാപിക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങൾ/ഏജൻസികളിൽ നിന്നും മുദ്ര വെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്ത് 17 ഉച്ച 2.30. ഫോൺ: 04935-210330.

റെസ്ക്യൂ ഗാർഡ്

ഫിഷിംഗ് ഹാർബറുകൾ, ലാൻഡിംഗ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചു സീ റെസ്ക്യൂ സ്ക്വാഡ് രൂപീകരിക്കുന്ന പദ്ധതി പ്രകാരം റെസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ ട്രെയിനിംഗ് പൂർത്തിയാക്കിയ 20 നും 60 നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. ആഗസ്ത് 11 രാവിലെ 10.30 ന് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടറുടെ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇൻ്റർവ്യുവിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം പങ്കെടുക്കണം. ഫോൺ: 04972731081.

​ സി.എഫ്.റ്റി.കെയിൽ പ്രിൻസിപ്പാൾ

​ഭക്ഷ്യപൊതുവിതരണ വകുപ്പിൻ്റെ കീഴിൽ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻ്റ് ഡെവലപ്മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) യിൽ പ്രിൻസിപ്പാൾ തസ്തികയിൽ കരാർ നിയമനം നടത്തു​ന്നു. 60000 രൂപയാണ് പ്രതിമാസ വേതനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി​ ആ​ഗസ്ത് 20. വിശദവിവരങ്ങളും അപേക്ഷഫോമും www.supplycokerala.com ൽ. ഫോൺ​: 8281486120.

സി-ഡിറ്റ് കോഴ്സുകൾ

സി-ഡിറ്റിന്റെ താഴെ​ ചൊവ്വ പഠന കേന്ദ്രത്തിൽ ഡിസിഎ, ഡാറ്റ എൻട്രി, അകൗണ്ടിങ്ങ്, ഡിടിപി, എംഎസ് ഓഫീസ് എന്നീ കോഴ്സുകൾക്ക് എസ്എസ്എൽസി മിനിമം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി, ബിപിഎൽ വിഭാഗത്തിൽപെട്ടവർക്ക് ഫീസിളവിവുണ്ട്. ഫോൺ: 9947763222​.

പോളി രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴി നേരിട്ട് പ്രവേശനം

തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്ക് കോളേജിലെ കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻറ് ബിസിനസ് മാനേജ്‌മെൻറ് എന്നീ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ മൂന്നാം സെമസ്റ്ററിൽ (രണ്ടാം വർഷം) ഒഴിവുള്ള സീറ്റുകളിലേക്ക് പ്ലസ്ടു (സയൻസ്), വി.എച്ച്.എസ്.ഇ, ഐ.ടി.ഐ. കെ.ജി.സി.ഇ കോഴ്‌സ് കഴിഞ്ഞവർക്ക് നേരിട്ടുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശനം തേടുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുമടക്കം ആഗസ്ത് 10 ന് രാവിലെ 10 മണിക്ക് മുൻപ് കോളേജിൽ എത്തി രജിസ്റ്റർ ചെയ്യണം. ഫോൺ: 04672211400, 9496830958, 9496690222, 9446771690.

പോളി പ്രവേശനം

​പയ്യന്നൂർ ഗവ. റെസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒന്നാം വർഷ റെഗുലർ സ്പോട്ട് അഡ്മിഷൻ ​ആഗസ്ത് 10, 14 തീയ്യതികളിൽ.​ പ്രവേശനം ആഗ്രഹിക്കുന്നവർ പ്രോസ്പെക്റ്റസിൽ പ്രതിപാദിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, നിർദ്ദിഷ്ട ഫീസും സഹിതം ഹാജരാകണം. വിദ്യാർത്ഥിക്ക് നേരിട്ട് ഹാജരാവാൻ സാധിക്കാത്ത സാഹചര്യത്തിൽ നിർദ്ദിഷ്ട പ്രോക്സി ഫോം ഉപയോഗിക്കാം.​ ഷെഡ്യൂൾ വിവരങ്ങൾക്ക് ഫോൺ: 9895019821, 9495573560. വെബ്സൈറ്റ്: polyadmission.org.​

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ ഗവ. വനിത ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ടെക്നോളജി ട്രേഡിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പൊതുവിഭാഗത്തിനായി സ്പോട്ട് അഡ്മിഷൻ ​ആ​ഗസ്ത് ആറ് രാവിലെ 10 മണിക്ക്. താല്പര്യമുള്ളവർക്ക് നേരിട്ടെത്തി അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. ഫോൺ: 0497-2835987, 7012827630​.

കല്ല്യാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ 2026-27 അധ്യയന വർഷം ബയോമെഡിക്കൽ എഞ്ചിനീയറിംഗ്. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് & ടെക്നോളജി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലെ നിലവിലുള്ള ഒഴിവുകളിലേക്ക് രണ്ടാം സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 7 മുതൽ 14 വരെ സ്ഥാപനത്തിൽ വെച്ച് നടക്കും. ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഓൺലൈൻ ആയോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ നൽകാം. വെബ്സൈറ്റ്: www.polyadmission.org. ഫോൺ: 0497 2780287, 8547005082 9495462909, 8129642905.

ഗസ്റ്റ് ഇൻസ്ട്രക്ടർ

പിണറായി ഐ.ടി.ഐ.യിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ നിലവിലുള്ള ഒരു ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമനം ലഭിക്കുന്നതിന് ​ആ​ഗസ്ത് ഏഴ് രാവിലെ 10.30 നു കമ്പനിമെട്ടയിലുള്ള ഐ.ടി.ഐ ഓഫീസിൽ ഇന്റർവ്യൂ നടത്തും. യോഗ്യത, മുൻപരിചയം, മുൻഗണന എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ കാർഡുമായി പങ്കെടുക്കണം. ​യോഗ്യത: ഓട്ടോമൊബൈൽ ​ബിവോക് ബിരുദവും അല്ലെങ്കിൽ അതേ വിഷയത്തിലുള്ള ഡിപ്ലോമയും അല്ലെങ്കിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻ ടി സി/ എൻ എ സി യും ​മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.​ ഫോൺ: 04902384160.​

പി എസ് സി ഇൻ്റർവ്യൂ

​ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) (തസ്തികമാറ്റം വഴി) (കാറ്റഗറി നമ്പർ: 114/2025) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ​മെയ് അഞ്ചിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥിക്കായി ​ആ​ഗസ്ത് 19 ന് പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ കണ്ണൂർ ജില്ലാ ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥിക്ക് ​പ്രൊഫൈൽ സന്ദേശം, ഫോൺ സന്ദേശം എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥി പ്രൊഫൈലിൽ നിന്നും ​ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, ​വ​ൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങൾ, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഇൻ്റർവ്യൂ​വിന് എത്തണം.

Study - Job prospects.

Related Stories
പഠനം, തൊഴിൽ

Aug 12, 2026 05:03 PM

പഠനം, തൊഴിൽ

പഠനം,...

Read More >>
പഠനം, തൊഴിൽ

Aug 10, 2026 11:57 AM

പഠനം, തൊഴിൽ

പഠനം,...

Read More >>
പഠനം, തൊഴിൽ

Aug 7, 2026 11:00 AM

പഠനം, തൊഴിൽ

പഠനം,...

Read More >>
പഠന - തൊഴിൽ സാധ്യതകൾ.

Aug 5, 2026 12:53 PM

പഠന - തൊഴിൽ സാധ്യതകൾ.

പഠന - തൊഴിൽ...

Read More >>
പണി വേണോ? പണി കിട്ടും.

Jun 28, 2026 12:18 PM

പണി വേണോ? പണി കിട്ടും.

പണി വേണോ? പണി കിട്ടും. ...

Read More >>
സോഡ, മധുര പലഹാരം,  ഫാസ്റ്റ് ഫുഡ് = സിഗരറ്റ്

Feb 7, 2026 01:03 PM

സോഡ, മധുര പലഹാരം, ഫാസ്റ്റ് ഫുഡ് = സിഗരറ്റ്

സോഡ, മധുര പലഹാരം, ഫാസ്റ്റ് ഫുഡ് =...

Read More >>
Top Stories